Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എഴുത്തുകാരി ഷീല ഷാജിയുടെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം അടിമാലിയിൽ നടന്നു
ഷീല ഷാജി എഴുതിയ മുഖമില്ലാത്ത സ്ത്രീ എന്ന കഥാ സമാഹാരവും സ്നേഹതീരം എന്ന കവിത സമാഹാരത്തിന്റെയും പ്രകാശനമാണ് നാഷണൽ ലൈബ്രറി ഹാളിൽ നടന്നത്. കോനാട്ട് പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.
അൽഫോൻസ ജോസഫ് അധ്യക്ഷ വഹിച്ച യോഗം സി എസ് റെജികുമാർ ഉദ്ഘാടനം നിർവഹിച്ചു. കവി ആന്റണി മുനിയറ പുസ്തകാവതരണം നടത്തി.
കവിയും മാധ്യമപ്രവർത്തകനുമായ അക്ബർ നേര്യമംഗലം നിലാവ് മാസികയുടെ എഡിറ്റർ ശിവരാമൻ പണിക്കൻകുടിക്ക് നൽകിക്കൊണ്ട് സ്നേഹതീരം എന്ന കവിത സമാഹാരത്തിന്റയും കഥാകൃത്ത് കെജി മോഹനൻ ജോസ് ജോസഫിന് നൽകിക്കൊണ്ട് മുഖമില്ലാത്ത സ്ത്രീ എന്ന കഥാസമാഹാരത്തിന്റെയും പ്രകാശനവും നിർവഹിച്ചു.
ടി എം ജോയ്, സത്യൻ കോനാട്ട്, ആനി ജോസഫ്, റോയ് സെബാസ്റ്റ്യൻ, അജിത കുമാരി, ഫൈസൽ, ഗ്രേസി ജോസഫ്, ജിന്റോ സേവിയർ, ബെന്നി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. ഷീല ഷാജി മറുപടി പ്രസംഗം നിർവഹിച്ചു.