നെടുങ്കണ്ടം എം.ഇ.എസ് കോളേജില്‍ ജോബ് ഫെയര്‍ നടന്നു
കേരളാ നോളജ് എക്കണോമി മിഷന്‍, കേരളാ ഡെവലപ്മെന്റ് ആന്റ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് തൊഴില്‍ മേള നടന്നത്. കൊമേഴ്സ്, ഐ.ടി, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 23 ഓളം കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നായി 1100 ഓളം ഉദ്യോഗാര്‍ത്ഥികള്‍ വിവിധ കമ്പനികളുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു.
കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജോബ് ഫെയറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ പ്രൊഫ. ജെ.പി തവമണി അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. ഷാജിലാ ബീവി, കേരളാ നോളജ് എക്കണോമി മിഷന്‍ പ്രോഗ്രാം മാനേജര്‍ ലിന്റു മരിയ മാത്യു, എക്‌സിക്യൂട്ടീവ് മെമ്പര്‍ ആല്‍ബര്‍ട്ട് സെബാസ്റ്റ്യന്‍, പ്ലേസ്‌മെന്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. അഭയദേവ്, ഡോ. കെ.കെ നിഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.