Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍
വിമുക്ത ഭടന്മാര്‍,വിമുക്തഭടന്മാരുടെ വിധവവകള്‍ എന്നിവർക്കായി സമ്പര്‍ക്ക പരിപാടി


ഇടുക്കി ജില്ലയില്‍ സ്ഥിരതാമസക്കാരായ, മദ്രാസ് റെജിമെന്റിൽ നിന്നും വിരമിച്ച വിമുക്ത ഭടന്മാര്‍, വിമുക്തഭടന്മാരുടെ വിധവവകള്‍ എന്നിർക്കായി മദ്രാസ് റെജിമെന്റ് റിക്കാര്‍ഡ്‌സിൽ നിന്നുള്ള പ്രതിനിധികള്‍ സമ്പര്‍ക്ക പരിപാടി നടത്തുന്നു. തൊടുപുഴയിലെ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ വച്ച് ജൂണ്‍ 18 (ചൊവ്വാഴ്ച) രാവിലെ 10 മുതല്‍ 12 വരെയാകും പരിപാടി. പുതിയ ക്ഷേമ പദ്ധതികള്‍, പരാതി പരിഹാരം, പെന്‍ഷന്‍ തുടങ്ങിയവ സംബന്ധിച്ച് പ്രതിനിധികളുമായി നേരിട്ട് അന്വേഷണങ്ങള്‍ നടത്താവുന്നതാണ്