ഫോക്കസ് പോയൻ്റ് 2024 ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പിൽ
കേരള സർക്കാർ കരിയർ ഗൈഡൻസ് & അഡോലസൻ്റ് കൗസിലിൻഗ് SSLC കഴിഞ്ഞ കുട്ടികൾക്കായ് നടത്തിയ ബോധവത്കരണ സെമിനാർ ……. ഫോക്കസ് പോയൻ്റ് 2024 …. ൻ്റെ ജില്ലാ തല ഉദ്ഘാടനം ഇടുക്കി വാഴത്തോപ്പ് സെൻ്റ് ജോർജ് പാരിഷ് ഹാളിൽ വച്ച് നടത്തി. വാഴത്തോപ്പ് സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ജിജോ ജോർജ് സ്വാഗതം ആശംസിച്ചു.ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിബിച്ചൻ തോമസ് സെമിനാർ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡൻ്റ് ജെസ്റ്റിൻ പാലിയത്ത് അദ്ധക്ഷനായ ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാ. ഫ്രാൻസിസ് ഇടവകണ്ടം സന്ദേശം നൽകി. കരിയർ ഗൈഡൻസ് ഇടുക്കി ജില്ല കോ ഓഡിനേറ്റർ ഫ്രാൻസിസ് തോട്ടത്തിൽ ആമുഖ പ്രഭാഷണവും നടത്തി. SSLC കഴിഞ്ഞ കുട്ടികൾ അഭിമുഖീകരിക്കുന്ന വിവിധ സംശയങ്ങൾക്ക് പരിഹാരം നൽകുക, ഏകജാലകം എപ്രകാരം പൂരിപ്പിക്കാം, ഏകജാലകംചെയ്യുമ്പോൾ വേണ്ട ഡോക്കുമെൻ്റ്സ് എന്തൊക്കെ? സയൻസ്, കോമേഴ്സ്, ഹുമാനിറ്റീസ് വിഷയങ്ങൾ പഠിച്ചാൽ എന്തൊക്കെ ജോലി സാദ്ധ്യതകൾ ……. തുടങ്ങി വിവിധ വിഷയങ്ങൾ അടിസ്ഥാനമാക്കി അദ്ധ്യാപകർ ക്ലാസുകൾ നയിച്ചു. റീനാ ചെറിയാൻ, ഫാ. സിനോജ് കുളമാക്കൽ, അജിൻ ടി ചുമ്മാർ , സെനീഷ് തോമസ്, നോമ്പിൽ മാത്യു എന്നിവർ ക്ലാസുകൾ നയിച്ചു. വെൻമനി,പഴയരികണ്ടം, കഞ്ഞികുഴി, ചേലച്ചുവട്, കിരിതോട്, കരിമ്പൻ, ചെറുതോണി, പൈനാവ്, വാഴത്തോപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു. 300-ൽ പരം കുട്ടികൾ ഫോക്കസ് പൊയൻ്റിൽ പങ്കെടുത്തു.*സി. ലിജി ജോൺ എസ്.ച്ച്. നന്ദിയും പ്രകാശിപ്പിച്ചു.*