Idukki വാര്‍ത്തകള്‍
എം.സി കട്ടപ്പനയുടെ വേർപാട് കലാ സാംസ്ക്കാരിക മേഖലക്ക് തീരാ നഷ്ട്ടം: ഡീൻ കുര്യാക്കോസ്


കട്ടപ്പനയുടെ പേര് സ്വന്തം പേരിനൊപ്പം ചേർന്ന് വച്ച എം സി ചാക്കോ എന്ന എം.സി കട്ടപ്പനയുടെ വേർപാട് കലാകേരളത്തിന് തീരാ നഷ്ട്ടമാണന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
മലയോര കർഷകന്റ് ജീവിതം സ്റ്റേജിൽ ജീവിച്ച എം സി കർഷകരുടെ പ്രതിസന്ധികൾ പൊതു സമുഹത്തിലെത്തിച്ച വ്യക്തിയാണ്.
കേരളത്തിന്റ് കലാരംഗത്ത് എം സി യുടെ പേര് തങ്ക ലിബികളിൽ എഴുതി ചേർത്തതാണന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
എം സി യുടെ വേർപാടിൽ കുടുംബത്തിന്റയും കലാകേരളത്തിന്റയും ദു:ഖത്തിൽ പങ്കു ചേരുന്നതായും ഡീൻ കുര്യക്കോസ് പറഞ്ഞു.