നാട്ടുവാര്‍ത്തകള്‍
കട്ടപ്പന മർച്ചൻസ് യൂത്ത് വിംഗിൻ്റെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രതിഷേധ സമരം നടത്തി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്യാന പ്രകാരം ജൂലൈ 6ന് ചൊവ്വാഴ്ച നടത്തുന്ന കടയടപ്പ് സമരത്തിൻ്റെയും ഉപവാസ സമരത്തിൻ്റെയും മുന്നോടിയായി സംസ്ഥാന യൂത്ത് വിംഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തിങ്കളാഴ്ച്ച വൈകുന്നേരം കട്ടപ്പന മർച്ചൻസ് യൂത്ത് വിംഗിൻ്റെ നേത്യത്തിൽ ഗാന്ധിസ്ക്വയറിൽ യൂത്ത് വിംഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ച് കൊണ്ട് പന്തം കൊളുത്തി പ്രതിഷേധപ്രകടനം നടത്തി. യൂത്ത് വിംഗ് സെക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ യൂത്ത് വിംഗ്ജില്ലാ പ്രസിഡൻറ് സിജോമോൻ ഉദ്ഘടനം നിർവഹിച്ചു.യൂത്ത് വിംഗ് അംഗങ്ങൾ ആയ സബീൽ,പോൾസൺ, zenon, രഞ്ജു, ടോണി, ശ്രീധർ, എന്നിവർ പങ്കെടുത്തു. അജിത്കുമാർ നന്ദി രേഖപെടുത്തി.