Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മന്ത്രിസഭ പാസ്സാക്കിയ പുതിയ ചട്ടം ജില്ലയിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമിടുന്നത് : കേരള കോൺഗ്രസ്സ് (എം)



കർഷകർക്ക് നൽകിയിട്ടുള്ള പട്ടയങ്ങൾ ഇതര ആവശ്യങ്ങൾക്ക് വിനിയോഗിച്ചത് കാണിച്ച് നിലനിന്നിരുന്ന നിയന്ത്രണങ്ങൾ പരിഹരിക്കുന്നതിന് നിയമ ഭേദഗതിയും ഇതേ തുടർന്ന് ചട്ടരൂപീകരണവും നടത്തിയ എൽ.ഡി.എഫ് സർക്കാരിനെ കേരള കോൺഗ്രസ്സ് (എം) ഇടുക്കി ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു .1960 ലെ ഭൂപതിവുമായി ബന്ധപ്പെട്ട നിയമത്തിലാണ് ഇപ്പോൾ കാലാനുസൃതമായ ഭേദഗതിയും തുടർന്നുള്ള ചട്ടവും രൂപീകരിച്ചിട്ടുള്ളത്.ഇതോടെ 2018 ൽ നിലവിൽ വന്ന നിർമ്മാണ നിർദോനവുമായി ബന്ധപ്പെട്ട നിലവിൽ വന്ന ഉത്തരവുകളെ മറികടക്കാൻ കഴിഞ്ഞു .നിർമ്മാണ നിരോധനം ഏറെ ബാധിച്ചിരുന്നത് ഇടുക്കി ജില്ലയെയാണ്.കൃഷിക്കും ഗൃഹനിർമ്മാണത്തിനും മാത്രമായി നൽകിയിട്ടുള്ള പട്ടയത്തെ ഇതര ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്നത് ഏറെ നിയമ പ്രശ്നങ്ങൾക്ക് കാരണമായി .
ഗാർഹികേതര നിർമ്മാണങ്ങൾ തടയപ്പെട്ടതോടെ ജില്ലയിൽ വാണിജ്യ അടിസ്ഥാനത്തിൽ ഉള്ള നിർമ്മാണങ്ങൾ ഇല്ലാതാവുകയും ഭൂമിയുടെ ക്രയവിക്രയം ഉള്ളപ്പെടെയുള്ളവ പൂർണമായും നിശ്ചലമാകുകയും ചെയ്തു .ഇതോടൊപ്പം ക്വാറികളുടെ അനുമതി പുതുക്കി നൽകാതെ കൂടി വന്നപ്പോൾ അസംസ്കൃത വസ്തുക്കളുടെ ക്ഷാമം നേരിട്ടു .ഇടുക്കി ജില്ലയിൽ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും എൽ.ഡി. എഫ് നേതൃത്വവും ഒറ്റക്കെട്ടായി എടുത്ത തീരുമാനവും ചട്ട രൂപീകരണം സമയബന്ധിതമായി വേണമെന്ന നിശ്ചയദാർഢ്യവുമാണ് കർഷകർക്ക് അനുകൂലമായ ചട്ടം രൂപീകൃതമാകുന്നതിന് സഹായകരമായത്.കേരള മുഖ്യമന്ത്രി പിണറായി വിജയനെയും റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ.രാജനെയും നിയമ വകുപ്പ് മന്ത്രി പി.രാജീവിനെയും ജില്ലയിലെ എൽ.ഡി.എഫ് നേതൃത്വം ജില്ലയിൽ സ്വീകരിക്കേണ്ട തീരുമാനങ്ങൾ പങ്കുവെച്ചിരുന്നു.കേരള കോൺഗ്രസ്സ് എം പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി നിയമഭേദഗതിയിലും ചട്ട രൂപീകരണത്തിലും എൽ ഡി എഫ് ഘടകകക്ഷി എന്ന രീതിയിൽ നടത്തിയ ഇടപെടലുകളുടെ പരിണിത ഫലമായി കൂടിയാണ് മലയോര ജനതയ്ക്ക് അനൂകൂലമായ ചട്ട രൂപീകരണം നടപ്പിലാകാൻ സാധിച്ചത് .ഏറെ സങ്കീര്ണമായ ചട്ട രൂപീകരണം മികവുറ്റതാക്കാൻ ഓരോ ഘട്ടങ്ങളിലും എൽ.ഡി.എഫ് നേതൃത്വം ആശയവിനിമയങ്ങളും ചർച്ചകളും എടുത്ത് പറയേണ്ടതായിട്ടുണ്ട്.
നിൽവിൽ ഉള്ള മുഴുവൻ വീടുകളും സൗജന്യമായി ക്രമവത്കരിക്കാൻ കഴിയും കൂടാതെ 3000 ചതുരശ്ര അടി വരെ ഉള്ള വാണിജ്യ നിർമ്മിതികൾ ഫീസ് ഈടാക്കാതെ ക്രമവത്കരിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരാധനാലയങ്ങൾ സർക്കാർ കെട്ടിടങ്ങൾ തുടങ്ങിയവയും ഫീസ് ഇല്ലാതെ ക്രമവത്കരിക്കുന്നത് എൽ ഡി എഫ് സർക്കാർ സാധാരണകാരനോട് ഒപ്പമാണെന്ന സന്ദേശമാണ് നല്കുന്നത് .3000ചതുരശ്ര അടിയ്ക്ക് മുകളിൽ ഉള്ള നിർമ്മിതികൾ വിവിധ സ്ലാബുകളായി തിരിച്ച് ഭൂമിയുടെ അടിസ്ഥാന വിലയെ ആധാരമാക്കി ക്രമവത്കരിച്ച് നൽകുന്നതോടെ വാണിജ്യ നിർമ്മിതികൾ നിയമപരമായി മാറുകയാണ് ഇത് നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതാവസ്ഥയ്ക്ക് ശാശ്വത പരിഹാരമായി മാറുകയാണ്.
ജില്ലയിൽ നിലനിന്നിരുന്ന അസംസ്കൃത വസ്തുക്കളുടെ ധൗർലഭ്യം പരിഹരിക്കുന്നതിന് പ്രവർത്തിച്ച് കൊണ്ടിരുന്ന ചെറുകിട ക്വാറികളുടെ അനുമതി അടിസ്ഥാനവിലയുടെ 50 ശതമാനം ഈടാക്കിക്കൊണ്ട് ക്രമവത്കരിക്കുന്നതിനും മന്ത്രിസഭ യോഗത്തിലൂടെ തീരുമാനം എടുത്തത് ജില്ലയ്ക്ക് അനൂകൂലമാണെന്നും കേരള കോൺഗ്രസ്സ് (എം) ഇടുക്കി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു .









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!