Idukki വാര്‍ത്തകള്‍
താല്‍ക്കാലിക നിയമനം

ചിത്തിരപുരം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ പി നടത്തുന്നതിന്റെ ഭാഗമായി ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക തസ്തികയിലേക്ക് ഡോക്ടറുടെ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 8 രാവിലെ 11.00 ന് ചിത്തിരപുരം ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
നിശ്ചിത യോഗ്യതയുള്ള (എം.ബി.ബി.എസ് & റ്റി.സി.എം.സി രെജിസ്ട്രേഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, പകര്‍പ്പ്, ഒരു ഫോട്ടോ എന്നിവ സഹിതം നേരിട്ട് ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ സി.എച്ച്.സി ചിത്തിരപുരം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9605674491



























































































































