Idukki വാര്‍ത്തകള്‍
അസാപില്‍ പ്രവേശനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരളയുടെ പത്തനംതിട്ട ജില്ലയിലെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിവിധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ഇലക്ട്രിക്ക് വാഹന സര്‍വീസിങ്, ജൂനിയര്‍ ഡേറ്റ അനലിസ്റ്റ് (സൗജന്യം), ലോജിസ്റ്റിക്‌സ് & ഹോട്ടല്‍ മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകളിലേയ്ക്കാണ് പ്രവേശനം നടക്കുന്നത്. 6 മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്കുള്ള അടിസ്ഥാന യോഗ്യത പ്ലസ് 2 ആണ്. പ്രായപരിധി 18-40 വയസ്.
കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത എന്‍.സി.വി.ഇ.റ്റി സര്‍ട്ടിഫിക്കറ്റിനൊപ്പം 100% പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. അഡ്മിഷനുള്ള അവസാന തീയതി ജൂലൈ 12. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9495999688



























































































































