കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവവും അനുമോദന സമ്മേളനവും നടന്നു

കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവവും. അനുമോദന സമ്മേളനവും നടന്നു.
റോയി കെ പൗലോസ് MLA സമ്മേളനം ഉദ്ഘാടനം ചെയ്തു.
28 വർഷം മുമ്പാണ് കട്ടപ്പന സെന്റ് ജോർജ് സ്കൂളിൽ ഹയർ സെക്കണ്ടറി ആരംഭിച്ചത്.
മികച്ച വിജയമാണ് കഴിഞ്ഞ വർഷങ്ങളിൽ സ്കൂളിന് ലഭ്യമാകുന്നത്.
ടീം ആകാം പുതുയുഗ പിറവിക്കായി എന്ന സന്ദേശത്തോടെയാണ് പ്രവേശനോത്സവം ആരംഭിച്ചത്.
ഇടുക്കി MLA റോയി കെ പൗലോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
പിന്നോക്ക ജില്ലയെന്ന് അറിയപ്പെടുന്ന ഇടുക്കി കഴിഞ്ഞ ഹയർ സെക്കണ്ടറി പരീക്ഷ ഫലത്തിൽ മറ്റ് 13 ജില്ലകളെയും പിൻതള്ളി ഒന്നാം സ്ഥാനത്ത് എത്തിയതിലൂടെ നമ്മുടെ സ്കൂളുകളുടെ മികവാണ് വെളിവായതെന്ന് റോയി കെ പൗലോസ് പറഞ്ഞു.
സ്കൂൾ മാനേജർ ഫാദർ ജോസ് മംഗലത്തിൽ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി.
വിദ്യഭ്യാസ കാലം മുതൽ കുട്ടികൾ നാടിനും വീടിനും നന്മയുള്ളവരായി വളരണമെന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു.
പ്ലസ് 2 പരീക്ഷയിൽ ഫുൾ എ എ പ്ലസ് നേടിയ 52 കുട്ടികളെ യോഗത്തിൽ ആദരിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മനോജ് മുരളി, നഗരസഭ കൗൺസിലർ സോണിയ ജെയ്ബി, പ്രിൻസിപ്പാൾ മാണി കെ.സി, അസിസ്റ്റന്റ് മാനേജർ ഫാദർ മജു നിരവത്ത്, PTA പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, ഹെഡ്മാസ്റ്റർ ദീപു ജേക്കബ്ബ്, സ്റ്റാഫ് സെക്രട്ടറി വിൻസന്റ് ജോർജ് എന്നിവർ സംസാരിച്ചു.



























































































































