നാട്ടുവാര്‍ത്തകള്‍
കഞ്ചാവും എല്‍.എസ്.ഡി സ്റ്റാമ്പുമായി അറസ്റ്റില്‍


പാമ്പനാര്‍: പരുന്തുംപാറയില്‍ എല്‍.എസ്.ഡി. സ്റ്റാമ്പും ആറ് ഗ്രാം കഞ്ചാവും കണ്ടെടുത്തു. സംഭവത്തില്‍ കൊല്ലം കരുനാഗപ്പള്ളി പുത്തന്‍തുറ സ്വദേശി സോനു നരേന്ദ്രനെ(30) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പീരുമേട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജി. ബിനുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി ഉപയോഗം കണ്ടെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എം. സുമേഷ്, അജേഷ്‌കുമാര്‍, അരുണ്‍, ബൈജു, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ശ്രീദേവി എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.