നാട്ടുവാര്‍ത്തകള്‍
കാറ്ററിങ് മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി ആറിന് സമരം നടത്തും


കട്ടപ്പന: കാറ്ററിങ് മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി ആറിന് സമരം നടത്തും. സെക്രട്ടേറിയേറ്റിന് മുന്നില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ ഇരുപ്പ് സമരമാണ് നടത്തുന്നത്. ഓഡിറ്റോറിയങ്ങളുടെ വലിപ്പത്തിനനുസൃതമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹ ചടങ്ങുകള്‍ക്ക് കാറ്ററിങ്് നടത്താന്‍ അനുവദിക്കുക, സഹകരണ ബാങ്കുകള്‍ കേരള ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ വഴി കാറ്ററിങ് സ്ഥാപന ഉടമകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ അനുവദിക്കുക, ലോണിന്റെ തിരിച്ചടവിന് മാസത്തെ ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് മാത്യു, ചാര്‍ളി മാത്യു, സോബിച്ചന്‍, റോബിന്‍ എന്നിവര്‍ അറിയിച്ചു.