നാട്ടുവാര്‍ത്തകള്‍
കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍: 72 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു


കുടുംബശ്രീയില്‍ ഡെപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ 72 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് അപേക്ഷിക്കാം. തിരുവനന്തപുരത്തുള്ള സംസ്ഥാന മിഷന്‍ ഓഫീസിലേക്ക് പ്രോഗ്രാം ഓഫീസര്‍/ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്ന തസ്തികയിലേക്ക് ആറ് ഒഴിവുകളാണുള്ളത്. കുടുംബശ്രീ ജില്ലാതല ഓഫീസുകളിലേക്ക് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ (ആകെ 14 ഒഴിവുകള്‍), അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ (ആകെ 52 ഒഴിവുകള്‍) തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിശ്ചിത യോഗ്യതയുള്ള വനിതാ ജീവനക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. വിശദമായ വിജ്ഞാപനങ്ങള്‍ കുടുംബശ്രീയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ കരിയേഴ്‌സ് വിഭാഗത്തില്‍ (www.kudumbashree.org/careers) ലഭ്യമാണ്.