Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
അവധിക്കാലത്ത് സ്കൂളുകളിൽ നിയമം ലംഘിച്ച് ക്ലാസുകൾ നടത്തുന്നതായി പരാതി
അവധിക്കാലത്ത് സ്കൂളുകളിൽ കുട്ടികൾക്ക് ക്ലാസുകൾ നടത്തരുത് എന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ് ഇറക്കിയിരുന്നു.
എന്നാൽ ഉത്തരവ് ലംഘിച്ച് ഹൈസ്ക്കുൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം തൂക്കുപാലം മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ ചൈൽഡ് ലൈൻ സന്ദർശിക്കുകയും നിയമ ലംഘനം കണ്ടെത്തുകയും ചെയ്തു. തുടർന്ന് സ്കൂൾ അതികൃതർക്ക് താക്കീത് നൽകുകയും സ്കൂൾ അടപ്പിക്കുകയും ചെയ്തു.
ഇടുക്കി ജില്ലയിൽ ഇത്തരത്തിൽ ക്ലാസുകൾ നടക്കുന്നതായിയാണ് ആരോപണം.
നിയമ ലംഘനം കണ്ടാൽ ശക്തമായ നടപടിയുമായി മുന്നോട്ടു പോകാനാണ് ചൈൽഡ് ലൈൻ തീരുമാനം.