മുട്ടുകാട് മുനിയറക്കുന്നിലെ െെകയേറ്റം ഒഴിപ്പിച്ചു


കൈയേറിയത് പരിസ്ഥിതിപ്രാധാന്യമുള്ള മുനിയറകൾക്കു സമീപമുള്ള പത്തേക്കറിലധികം സ്ഥലം
രാജാക്കാട് : ചിന്നക്കനാൽ പഞ്ചായത്തിലെ മുട്ടുകാട് മുനിയറക്കുന്നിലെ ഭൂമിയിലെ െെകയേറ്റം റവന്യൂ വകുപ്പ് ഒഴിപ്പിച്ചു. മഹാശിലായുഗത്തിന്‍റെ ചരിത്രശേഷിപ്പുകൾ അവശേഷിക്കുന്ന അതീവ പരിസ്ഥിതിപ്രാധാന്യമുള്ള മുനിയറകൾക്കു സമീപമുള്ള പത്തേക്കറിലധികം വരുന്ന െെകയേറ്റമാണ് ഒഴിപ്പിച്ചത്. മുനിയറക്കുന്നിന്റെ പല പ്രദേശങ്ങളിലായി ഭൂമി െെകയേറി ഏലം കൃഷി ചെയ്താണ് ഭൂമി െെകയേറിയത്. െെകയേറ്റത്തിനുപിന്നിൽ റിസോർട്ട് ഭൂമാഫിയ ആണെന്നാണ് സൂചന.
ചിന്നക്കനാൽ വില്ലേജിലെ സർവേ നമ്പർ 87/1-ൽപ്പെട്ട തരിശായി രേഖപ്പെടുത്തിയിരിക്കുന്ന 213 ഏക്കർ ഭൂമിയാണ് ഇവിടെയുള്ളത്.
വലിയ ടൂറിസം സാധ്യത നിലനിൽക്കുന്ന പ്രദേശമാണ് ഇവിടം. ചിന്നക്കനാൽ വില്ലേജ് ഓഫീസർ സുനിൽ കെ. പോളിന്‍റെ നേതൃത്വത്തിലെത്തിയ റവന്യൂസംഘം പ്രദേശത്ത് നട്ടുപിടിപ്പിച്ചിരുന്ന ഏലച്ചെടികൾ പിഴുതുമാറ്റി.
ജലസേചനത്തിനായി സ്ഥാപിച്ചിരുന്ന ഹോസുകളും മറ്റു സാധനസാമഗ്രികളും പിടിച്ചെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും െെകയേറ്റം കണ്ടെത്തിയാൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു.
സ്ഥലം കൈയേറിയത് ആരാണന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും റവന്യൂ വകുപ്പ് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും െെകയേറ്റം സംബന്ധിച്ച വിശദമായ റിപ്പോർട്ട് തഹസിൽദാർക്ക് കൈമാറുമെന്നും ചിന്നക്കനാൽ വില്ലേജ് ഓഫീസർ സുനിൽ കെ.പോൾ പറഞ്ഞു.