കാർഷിക മേഖലയുടെ തകർച്ചയ്ക്ക് പിന്നാലെ ഹൈറേഞ്ചിൽ ഭൂഗർഭജല ശേഖരവും കുറയുന്നു.കൊടുംചൂടിൽ ഡസൻകണക്കിന് ഭൂഗർഭ കിണറുകളാണ് വറ്റിയിരിക്കുന്നത്.
കാർഷിക മേഖലയുടെ തകർച്ചയ്ക്ക് പിന്നാലെ ഹൈറേഞ്ചിൽ ഭൂഗർഭജല ശേഖരവും കുറയുന്നു.കൊടുംചൂടിൽ ഡസൻകണക്കിന് ഭൂഗർഭ കിണറുകളാണ് വറ്റിയിരിക്കുന്നത്.കിണർ റീചാർജിങ് പ്രോത്സാഹിപ്പിക്കണമെന്നാണ് വിധഗ്ദ്ധർ നിർദ്ദേശിക്കുന്നത്.ഏറ്റവും കൂടുതൽ കുഴൽകിണറുകൾ നിർമ്മിച്ച് ഖ്യാതി നേടിയ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന ഇടുക്കിയിലെ ഭൂഗർഭ ജലസാന്നിധ്യത്തിൽ വന്നിരിക്കുന്ന മാറ്റം കാർഷിക മേഖലയുടെ തകർച്ചയ്ക്ക് കാരണമാകുമോയെന്ന ഭയത്തിലാണ് കർഷകർ.മുൻവർഷങ്ങളെ അപേക്ഷിച്ചു ഒന്ന് മുതൽ രണ്ട് ഡിഗ്രി വരെ ചൂട് ഹൈറേഞ്ചിൽ വർധിച്ചിട്ടുണ്ട്.വേനൽ മഴ ലഭ്യതയും ഗണ്യമായി കുറഞ്ഞു.കുളങ്ങളിലെയും തോടുകളിലെയും നീരോഴുക്ക് നിലച്ചതോടെ ഏലതോട്ടങ്ങൾ നനയ്ക്കാൻ ഭൂഗർഭ ജലം വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതും ഭൂഗർഭ ജല വിതാനത്തെ ബാധിച്ചിട്ടുണ്ട്.
പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന ഭൂഗർഭ കിണറുകൾ ഉൾപ്പടെ വറ്റി വരണ്ടത് ഭൗമ വിദഗ്‌ദ്ധരെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.കട്ടപ്പന മേഖലയിൽ മാത്രം പത്തിലധികം കുഴൽ കിണറുകൾ വറ്റി.പലതിലും ജല നിരപ്പും ക്രമാതീതമായി കുറഞ്ഞു.അപകടകരമാം വിധമാണ് ഭൂഗർഭ ജല വിതാനം താഴുന്നത് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
മഴകുറവിന് പുറമെ കിണർ റീചാർജിങ് നടത്താത്തതും സ്ഥിതി വഷളാക്കും.പ്രതി വർഷം മൂന്ന് മീറ്ററോളമാണ് ജലനിരപ്പ് താഴുന്നത്.വറ്റിവരണ്ട ഒരു കുഴൽകിണർ പൂർവ സ്ഥിതിയിൽ എത്തണമെങ്കിൽ രണ്ടായിരം വർഷത്തോളം വേണ്ടി വരുമെന്നാണ് കണ്ടെത്തൽ.കടുത്ത ജലക്ഷാമത്തിലേക്ക് കടക്കാതെ ഇരിക്കണമെങ്കിൽ ജലചൂഷണം നിയന്ത്രിച്ചു നിർത്തി ഭൂഗർഭ കിണർ റീചാർജ്ജിങ് വ്യപകമാക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം…