Idukki വാര്‍ത്തകള്‍
കുഴിത്തൊളു ദീപ ഹൈസ്കൂളിൽ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി വൃക്ഷതൈ നട്ടു


കുഴിത്തൊളു ദീപ ഹൈസ്കൂളിലെ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ നടീൽ സ്കുൾ ഹെഡ്മിസ്ട്രസ് റാണി ജോർജ്, സ്കൂൾ മാനേജർ ഫാ തോമസ് കപ്പിയാങ്കൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
പരിസ്ഥിതി സംരക്ഷണ സെമിനാർ, ചിത്രരചന മത്സരം , ഞാനും എന്റെ മരവും സെൽഫി മത്സരം , പരിസ്ഥിതി ദിന ക്വിസ്സ് മത്സരം, ഹരിത കാമ്പസ് പ്രഖ്യാപനം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത് ‘
സീനിയർ അസിസ്റ്റന്റ് സി. സോളി എബ്രഹാം , ലെനിൻ എം.കെ എന്നിവ പ്രസംഗിച്ചു .
കുമാരി വൈഷ്ണവി എം പ്രദീപ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
എയ്ഞ്ചൽ മേരി ക്രിസ് മോൻ കവിത അലപിച്ചു .