Idukki വാര്‍ത്തകള്‍
പ്രകൃതിയെ സ്നേഹിക്കുന്ന ഒരാൾക്കും സന്തോഷത്തിനായി മറ്റൊരു വഴി തേടേണ്ടി വരില്ല…. കയ്യൊപ്പിന്റെ ഇല പതിപ്പിച്ച് ഉറപ്പുനൽകി പരിസ്ഥിതി ദിനത്തിൽ ഹോളിക്വീൻസ് കുരുന്നുകൾ


പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രകൃതിയെ സ്നേഹിക്കുവാനും സന്തോഷത്തിനായി മറ്റു വഴികൾ തേടുന്നവരെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടും, കയ്യൊപ്പിന്റെ ഇല പതിപ്പിച്ച് ഉറപ്പ് നൽകിക്കൊണ്ട് ഹോളി ക്വീൻസ് കുടുംബം ഒത്തുചേർന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.റെന്നി തോമസ് പരിസ്ഥിതി ദിന സന്ദേശം നൽകിക്കൊണ്ട് കയ്യൊപ്പിന്റെ ഇല പതിപ്പിച്ച് ഉദ്ഘാടനം നടത്തി.
തുടർന്ന് സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും കയ്യൊപ്പ് പതിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു.