Idukki വാര്‍ത്തകള്‍
പ്ലാസ്റ്റിക് മാലിന്യം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യത്തോടെ കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി


പരിപാടിയിൽ അനീഷ് ജോസഫ് അധ്യക്ഷതയിൽ കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു.
നേഴ്സിങ്ങ് ഓഫീസർ സോണിയ ജോർജ് , പ്രേമലത, വിജത വി എസ് , നിഖിത പി സുനിൽ, ധ്യന്യമോൾ, ST Johns Nursing collge Kattappana ടൂട്ടർ ജിറ്റി കെ ജെയിംസ്, എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ് നേഴ്സ് സിംസി ബിജു പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്ലാസ്റ്റിക് മാലിന്യം അവസാനിപ്പിക്കുക എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിലേക്കായി ST Johns Nursing വിദ്യാർഥിനികൾ പരിസ്ഥിതിദിന ഗാനാലാപനവും മൈമും അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രി പരിസരത്ത് ഫലവൃക്ഷ തൈ നട്ട് ലോക പരിസ്ഥിതി ദിനം മികവുറ്റതാക്കി.