നാട്ടുവാര്‍ത്തകള്‍
പുളിയൻമലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്ക്.


പുളിയൻമലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്ക്. കുമളി മൂന്നാർ സംസ്ഥാന പാതയിൽ പുളിയൻമലക്ക് സമീപം ആണ് ഇന്നോവ കാറും ചരക്ക് ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്. കുമളി ഭാഗത്തുനിന്നും വന്ന ലോറി ദിശ മാറി കാറിൽ
ഇടിക്കുകയായിരുന്നു. അപകടത്തിൽ തൂക്കുപാലം സ്വദേശികളായ
കാർ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു ഇവർ കട്ടപ്പനയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.