ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ


🔰 തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
▪️ മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില് ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്.സി യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. ഇലക്ട്രിക് വയറിംഗ് ആന്റ് സര്വ്വീസിംഗ് (10 മാസം കാലാവധി), റെഫ്രിജറേഷന് ആന്റ് എയര്‍ കണ്ടീഷന് (6 മാസം കാലാവധി) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്ക്ക് ഓഫീസുമായോ, 9744134901, 9847699720 എന്നീ നമ്പരുകളിലോ ബന്ധപ്പെടേണ്ടതാണ്. ജൂണ്‍30 നകം അപേക്ഷിക്കണം
🔰 സ്‌കോള്‍-കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇന് കമ്പ്യൂട്ടര്‍ആപ്ലിക്കേഷന്‍ കോഴ്‌സ് ആറാം ബാച്ചില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ യഥാസമയം പൂര്ത്തീകരിക്കാന് സാധിക്കാത്ത/ പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ട വിദ്യാര്ത്ഥികള്‍ ജൂണ് 30 നകം അതത് സ്‌കോള് – കേരള ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്ത്തിയാക്കി അപേക്ഷ സമര്പ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഇന്ചാര്ജ്ജ്) അറിയിച്ചു.
🔰വിവിധ ദേശീയ സ്ഥാപനങ്ങള് ഗവേഷണ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
▪️ ബയോളജിക്കൽ, കെമിക്കൽ, മാത്തമാറ്റിക്കൽ, ഫിസിക്കൽ സയൻസസിൽ പിഎച്ച്.ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമുകൾ. ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷിക്കാൻ ബന്ധപ്പെട്ട വിഷയത്തിലെ ബി.എസ്സി. ബിരുദം ആണ് യോഗ്യത. വിഷയത്തിനനുസരിച്ചുള്ള യോഗ്യതയും തൃപ്തിപ്പെടുത്തണം. മാർക്ക് വ്യവസ്ഥയുണ്ട്. അപേക്ഷ //appserv.iisertvm.ac.in/iphd/വഴി നൽകാം.
▪️ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് നിശ്ചിത മാർക്കോടെയുള്ള ബന്ധപ്പെട്ട വിഷയത്തിലെ എം.എസ്സി. ആണ് യോഗ്യത. മേഖലയ്ക്കനുസരിച്ച് ദേശീതല യോഗ്യതാ പരീക്ഷാ അർഹത വേണം. നിശ്ചിത സി.ജി.പി.എ. നേടി ഐസർ/ഐ.ഐ.ടി./ഐ.ഐ.എസ്.സി. എന്നിവയിൽ നിന്നും ബി.എസ്.-എം.എസ്./എം.എസ്സി. നേടിയവർക്ക് ദേശീതല യോഗ്യതാ പരീക്ഷാ അർഹത വേണ്ടാ. അപേക്ഷ //appserv.iisertvm.ac.in/phd/ വഴി നൽകാം. അവസാന തീയതി ജൂൺ 26.
🔸 കരിയർ അവസരങ്ങൾ 🔸
🔰മീഡിയേറ്റർ നിയമനം
▪️ ജില്ലാ ഉപഭോക്തൃ തര്ക്ക പരിഹാര കമ്മീഷനിലെ മീഡിയേഷന് സെല്ലിലേക്ക് മീഡിയേറ്റര്‍ തസ്തികയില്‍നിയമനം നടത്തുന്നു. മീഡിയേഷന്‍റെഗുലേഷന്സ് 2020, ക്ലോസ് 3 ല്‍ വിവരിച്ചിട്ടുള്ള യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്ത്ഥികള്‍ ജൂലൈ 23ന് വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 04936 202755.
🔰ചില്ഡ്രന്സ് ഹോമിലേക്ക് താല്ക്കാലിക നിയമനം
▪️ വനിതാശിശു വികസന വകുപ്പിനു കീഴില് കണിയാമ്പറ്റ പള്ളിയറയില്‍ പ്രവര്ത്തിക്കുന്ന ഗവ. ചില്ഡ്രന്സ് ഹോമിലേക്ക് താല്ക്കാലി കരാടിസ്ഥാനത്തില്‍ ഒരു എഡ്യൂക്കേറ്ററേയും, ഇംഗ്ലീഷ് ട്യൂഷന് ടീച്ചറെയും ആവശ്യമുണ്ട്. എഡ്യൂക്കേറ്റര്‍ യോഗ്യത – ബി.എഡ്, കുറഞ്ഞത് മൂന്ന് വര്ഷം പ്രവൃത്തിപരിചയം. അദ്ധ്യാപക ജോലിയില്‍ നിന്ന് വിരമിച്ചവരെയും പരിഗണിയ്ക്കും. ജോലി സമയം രാവിലെ 6 മുതല്‍ 8 വരെയും, വൈകിട്ട് 6 മുതല്‍ 8 വരെയും അവധി ദിവസങ്ങളില്‍ കുട്ടികളുടെ സൗകര്യപ്രദമായ സമയത്തുമായിരിക്കും. സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് താമസിക്കുന്ന ആളായിരിക്കണം.
▪️ ട്യൂഷന് ടീച്ചര്‍ യോഗ്യത – ഇംഗ്ലീഷില്‍ ബി.എഡും പരിചയ സമ്പന്നതയും. ജോലി സമയം പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ 8 വരെയും, അവധി ദിവസങ്ങളില്‍ കുട്ടികളുടെ സൗകര്യപ്രദമായ സമയത്തുമായിരിക്കും. സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് താമസിക്കുന്ന ആളായിരിക്കണം. താല്പര്യമുള്ളവര്‍ ജൂലൈ 7 ന് രാവിലെ 11 ന് കണിയാമ്പറ്റ ഗവ.ചില്ഡ്രന്സ് ഹോമില് അസ്സല് സര്ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 04936 286900.
🔰ഗ്രാമീണ്‍ ബാങ്കുകളില്‍ 10,000+ ഓഫീസ് അസിസ്റ്റന്റ് ഒഴിവുകൾ | ജൂൺ 28 വരെ അപേക്ഷിക്കാം
▪️ കേരള ഗ്രാമീണ്‍ ബാങ്ക് ഉള്‍പ്പെടെ രാജ്യത്തെ 45 റീജണല്‍ റൂറല്‍ ബാങ്കു കളിലെ (RRB) ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (IBPS) അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ ബാങ്ക്, ബറോഡ ബാങ്ക്, കാനറാ ബാങ്ക്, സെൻട്രൽ ബാങ്ക് തുടങ്ങി 11 വിവിധ പൊതുമേഖലാ ബാങ്കുകളിലേക്ക് നിയമനം തിരഞ്ഞെടുക്കപെടുന്നവർക്ക് ഉയർന്ന ശമ്പളവും മറ്റു കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കക. https://www.ibps.in/crp-rrb-x/?doing_wp_cron=1623074167.5357689857482910156250 ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: *2021 ജൂൺ 28
🔰 കേരള വിദ്യാഭ്യാസ വകുപ്പിൽ ജോലി നേടാം | ശമ്പളം ₹14,000 രൂപ മുതൽ | അപേക്ഷാ ഫീസ് ഇല്ല
▪️ ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്കീമിൽ ഓഫീസ് അസിസ്റ്റന്റ്, ഡോക്യൂമെന്റഷൻ അസിസ്റ്റന്റ് ഒഴിവുകൾ, പ്ലസ്ടു, ഡിഗ്രി യോഗ്യത യുള്ളവർക്ക് അപേക്ഷിക്കാം അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക. http://www.dhsekerala.gov.in/ തപാൽ വഴി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2021 ജൂലൈ 07.