സമാധാന ജീവിതം നയിച്ചിരുന്ന വിജയന്റെയും കുടുംബത്തിന്റെയും ഇടയിലേക്ക് നിധീഷ് കടന്ന് വന്നതോടെ അയൽവാസികളിൽ നിന്നടക്കം അകലം പാലിച്ചു.ആഭിചാരവും സാമ്പത്തിക ഇടപാടുകളും ഒടുവിൽ കുടുംബത്തെ ഇല്ലാതാക്കി
കട്ടപ്പന : സാഗര ജങ്ഷനിലെ സ്വന്തം വീട്ടിൽ കഴിയുന്ന സമയത്ത് അയൽവാസികളുമായും ബന്ധുക്കളുമായും നല്ല ബന്ധം പുലർത്തിയിരുന്ന നെല്ലിപ്പള്ളിൽ വിജയനും ഭാര്യ സുമയും പെട്ടന്നാണ് ഇവരിൽ നിന്നെല്ലാം അകന്നത്.
പുറംലോകവുമായുള്ള ബന്ധം തന്നെ ഉപേക്ഷിച്ച് വീട്ടില്‍തന്നെ ഇവർ കഴിച്ചുകൂട്ടി. കുടുംബത്തില്‍ കയറിക്കൂടിയ നിധീഷാണ് എല്ലാവരില്‍ നിന്നും ഇവരെ അകറ്റിയത്.
അന്ധവിസ്വാസത്തിലും ആഭിചാര ക്രിയകളിലും വിശ്വസിച്ചിരുന്ന വിജയനും, സുമയും പൂജാരിയായ നിധീഷിന്റെ വരുതിയിലായി.
സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു നിധീഷിന്റെ ഇടപെടൽ.നിധീഷില്‍ വിജയന്റെ മകള്‍ക്കുണ്ടായ കുഞ്ഞിനെ കൊലപ്പെടുത്തിയതും മന്ത്രവാദത്തിന്റെ മറവിലാണെന്ന് സംശയിക്കപ്പെടുന്നു.നവജാത ശിശുവിന്റെ മരണം സംബന്ധിച്ച് തുടരന്വേഷണത്തിലൂടെ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.
2016ല്‍ വീടും സ്ഥലവും വിറ്റപ്പോഴും മറ്റാരും അറിഞ്ഞിരുന്നില്ല.
പിന്നീട് പലസ്ഥലങ്ങളിലായി വാടകയ്ക്ക് താമസിച്ചശേഷമാണ് കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വാടക വീട്ടിലേക്ക് മാറിയത്.പിന്നാലെ സ്ഥിരമായി പലയിടങ്ങളിലായി കാണാറുണ്ടായിരുന്ന വിജയനെ ആരും കണ്ടിട്ടില്ല.മകൻ വിഷ്ണുവിനെയും ചില സ്ഥങ്ങളില്‍ വളരെ വിരളമായി കണ്ടതൊഴിച്ചാല്‍ യാതൊരുബന്ധവുമില്ലാതെയായി.കക്കാട്ടുകടയിലെ വീട്ടിൽ പുറംലോകവുമായി ഒരു ബന്ധവും സ്ഥാപിക്കാൻ സുമയെയും മകൾ വിദ്യയെയും നിധീഷും, വിഷ്ണുവും അനുവദിച്ചിരുന്നില്ല.