Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ കട്ടപ്പനയിലെ ഇരട്ടകൊലപാതകം ; പ്രതിയെ കക്കാട്ടുകടയിലെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് തുടങ്ങി .
കട്ടപ്പനയിലെ ഇരട്ടകൊലപാതകം ; പ്രതിയെ കക്കാട്ടുകടയിലെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് തുടങ്ങി .
കൊല്ലപ്പെട്ട വിജയന്റെ മൃതദേഹ അവശിഷ്ഠങ്ങൾക്ക് വേണ്ടി തറ പൊളിച്ചുള്ള പരിശോധന ആരംഭിച്ചു


കട്ടപ്പനയിലെ ഇരട്ടകൊലപാതക കേസിൽ പ്രതികളിൽ ഒരാളായ നിധീഷിനെ കക്കാട്ടുകടയിലെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് തുടങ്ങി.ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തഹസിൽദാറുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടത്തുന്നത്.
ഫോറൻസിക്,ഡോഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥരും സ്ഥലത്ത് ഉണ്ട്.ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ നിധീഷ് കുറ്റസമ്മതം നടത്തിയിരുന്നു.
വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതിൽ വിജയന്റെ മകൻ വിഷ്ണു,ഭാര്യ സുമ എന്നിവരെയും പ്രതി ചേർത്തിട്ടിട്ടുണ്ട്.വീടിനുള്ളിൽ കുഴിച്ചിട്ടിരിക്കുന്ന മൃതദേഹാവശിഷ്ടം പുറത്തെടുത്ത ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമാകും തുടരന്വേഷണം പുരോഗമിക്കുക. നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സാഗരജങ്ഷനിലെ വീട്ടിലും ഇന്ന് പരിശോധന നടത്തുമെന്നാണ് സൂചന.