ഗ്യാപ്പ് റോഡിലെ അപകട മേഖല സന്ദർശിച്ച് ജില്ല കളക്ടർ


*ബൈസൺവാലി▪️* ബൈസൺവാലി – ഗ്യാപ്പ് റോഡിലെ സ്ഥിരമായി അപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളിൽ ജില്ല കളക്ടർ ഷീബ ജോർജ് സന്ദർശനം നടത്തി . റോഡിന്റെ നിര്‍മ്മാണത്തിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതിലും പോരായ്മയുണ്ടെന്ന് ഒരുപാട് പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് അപകടങ്ങളുണ്ടാകുന്ന സ്‌പോട്ടുകളും തുടര്‍ന്നുള്ള 7 കിലോമീറ്റര്‍ ദൂരവും ദേവികുളം സബ്കളക്ടര്‍ രാഹുല്‍കൃഷ്ണ ശര്‍മ്മ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവർക്കൊപ്പം കളക്ടർ പരിശോധന നടത്തിയത്.
വിനോദ സഞ്ചാരികളടക്കം നിരവധി പേര്‍ കടന്നു പോകുന്ന പ്രദേശമാണ് ഗ്യാപ്പ് റോഡ്. വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനുള്ള സൂചനാ ബോര്‍ഡുകള്‍, റോഡ് സേഫ്റ്റി അതോറിറ്റി നിര്‍ദ്ദേശിക്കുന്ന മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിയവ 10 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ പി ഡബ്‌ള്യു ഡി ഉദ്യോഗസ്ഥര്‍ക്ക് കളക്ടർ നിര്‍ദ്ദേശം നല്‍കി