സമത്വം വർത്തമാന കാലത്തിന്റെ ആവശ്യം

എല്ലാ മേഖലകളിലും സ്ത്രീ-പുരുഷ സമത്വം വർത്തമാനകാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു പാലാ മുൻസിപ്പൽ ചെയർ പേഴ്സൺ ദിയ ബിനു പുളിയ്ക്കകണ്ടം. പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. അവനവന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് മൂല്യബോധത്തോടെ മുന്നെറുവാനുള്ള സ്വതനന്ത്ര്യമാണ് സ്ത്രീകള്‍ക്ക് ഇന്ന് ആവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ശ്രീമതി. സുപർണ്ണ രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ മുൻസിപ്പാലിറ്റി വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി പ്രിൻസി സണ്ണി, കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി എന്നിവർ സംസാരിച്ചു. പഠനത്തോടൊപ്പം സ്വപ്രയത്നത്താൽ വരുമാനം നേടിയെടുത്തുകൊണ്ടിരിക്കുന്ന സോനാ സജിക്ക് അസിഡോസ് സ്റ്റുഡന്റ് അവാർഡും, നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും പോസ്റ്റ് ഗ്രാജുവേറ്റ് പഠനത്തിനുവേണ്ടി ക്യാമ്പസിൽ തിരിച്ചെത്തിയിരിക്കുന്ന ഷെറിൻ ഷെരീഫിന് ദ എംപവേര്‍ഡ് റിഇക്നേറ്റഡ് സ്കോളർ അവാർഡും, ബെസ്ററ് ഔട്ട് ഗോയിങ് ഗേൾസ് സ്റ്റുഡന്റ് അവാർഡ് നിമ്മി ജോർജിനും, പഠനത്തോടൊപ്പം ബെസ്ററ് ഫാഷൻ ഡിസൈനറായി പ്രവർത്തിച്ചു വരുന്ന ആദില എം.എൻ നു വൈബ്രന്റ് ക്രാഫ്റ്റർ അവാർഡും, അയല്‍ സംസ്ഥാനത്തു നിന്നും ഹോട്ടൽ മാനേജ്‌മന്റ് പ്രൊഫഷണൽ പഠനത്തിനായി എത്തിയിട്ടുള്ള വിദ്യാർത്ഥികളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചുവരുന്ന വിദ്യർത്ഥിനിയായ എം. അസ്ലിൻ ജനനിക്ക് ബെസ്ററ് ഔട്ട് സ്റ്റേറ്റർ അവാർഡും നൽകി ആദരിച്ചു. തുടർന്ന് അധ്യപകരും വിദ്യാർത്ഥികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രോഗ്രാമിന് വനിത സെല്‍ കൺവീനർ ശ്രീമതി. ഷാന്റിമോൾ എസ് സ്വാഗതവും, ശ്രീമതി ക്രിസ്റ്റി ജോസ് നന്ദിയും രേഖപ്പെടുത്തി. പരിപാടികൾക്ക് ജിനു തോമസ്, അശ്വനി ജെയ്‌സി, അഞ്ജലി ആർ നായർ, ജിന്റു മോൾ ജോൺ,ഡോ. ഷിജിമോള്‍ തോമസ്, സുനില സണ്ണി, ജെസ്മി ഷാജു, നെജി നാസർ എന്നിവർ നേതൃത്വം നൽകി.













































































