Idukki വാര്‍ത്തകള്‍
സിദ്ധ അറ്റന്‍ഡര്‍ താത്കാലിക നിയമനം: കൂടിക്കാഴ്ച മാറ്റി

ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആയുര്‍വേദ ആശുപത്രി തൊടുപുഴയില്‍ നിലവിലുള്ള സിദ്ധ അറ്റന്‍ഡര്‍ തസ്തികയിലെ ഒഴിവിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ മാര്‍ച്ച് 18 നു നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.













































































