പ്രധാന വാര്‍ത്തകള്‍
പാൽ വില 8.57 രൂപ വർധിപ്പിക്കാൻ ശുപാർശ

പാൽവില ലീറ്ററിന് 8.57 രൂപ വർധിപ്പിക്കണമെന്നുള്ള മിൽമായുടെ ശുപാർശ മന്ത്രി ജെ. ചിഞ്ചു റാണിക്കു കൈമാറി.
വിദഗ്ധസമിതിയുടെ ശുപാർശയും മന്ത്രിക്ക് നൽകി മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം വിലവർധന നടപ്പാക്കും.
ഇതിന് മുന്നോടിയായി മിൽമ ചെയർമാനുമായും മന്ത്രി ചർച്ച നടത്തും.
ഈ മാസം 21 മുതൽ വർദ്ധന നടപ്പാക്കണം എന്നും ,ഇതിനകം തീരുമാനമായില്ലെങ്കിൽ അടുത്തമാസം ഒന്നു മുതൽ പ്രാബല്യത്തിൽ ആക്കണം എന്നുമാണ് മിൽമയുടെ ആവശ്യം.