വീട് കുത്തിത്തുറന്ന് മോഷ്ടാവ് കവർന്നത് രണ്ടര പവൻ സ്വർണവും,പണവും. ഇരട്ടയാർ നത്തുകല്ലിലാണ് സംഭവം
വീട് കുത്തിത്തുറന്ന് മോഷ്ടാവ് കവർന്നത് രണ്ടര പവൻ സ്വർണവും,പണവും.ഇരട്ടയാർ നത്തുകല്ലിലാണ് സംഭവം.
നത്തുകല്ല് പുരയിടത്തിൽ ബേബിച്ചൻ്റെ വീട്ടിലാണ് മോഷണം നടന്നത്.ഞായർ വൈകിട്ടാണ് സംഭവം.കുർബാന കഴിഞ്ഞ് രാത്രി 10 മണിയോടെ വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.മുൻവാതിൽ കുത്തി തുറന്ന നിലയിലായിരുന്നു.
തുടർന്ന് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് മൂന്ന് സ്വർണ്ണ മോതിരങ്ങളും,രണ്ട് കമ്മലുകളും,ഒരു ലോക്കറ്റും ഉൾപ്പടെ രണ്ടരപവൻ സ്വർണവും, അയ്യായിരം രൂപയും നഷ്ടമായതായി അറിയുന്നത്.തുടർന്ന് കട്ടപ്പന പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.പുറത്തുണ്ടായിരുന്ന തൂമ്പ ഉപയോഗിച്ചാണ് വാതിൽ തകർത്തത് എന്നാണ് സൂചന.ശനിയാഴ്ച വെള്ളയാംകുടി കൊങ്ങിണിപടവിൽ ഉണങ്ങാൻ ഇട്ടിരുന്ന 150 കിലോ കുരുമുളക് മോഷണം പോയിരുന്നു.ഒരു മാസം മുൻപ് ഉപ്പു കണ്ടത്തിന് സമീപവും സ്വർണ്ണമാല അപഹരിക്കാൻ ശ്രമം നടന്നിരുന്നു.