നാട്ടുവാര്‍ത്തകള്‍
ഭക്ഷ്യ കിറ്റുകള്‍ നല്‍കി


ഉപ്പുതറ: നൃത്താധ്യാപകര്‍ക്ക് ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് യൂണിയന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ നല്‍കി. നൃത്താധ്യാപനം ഉപജീവനമാക്കിയ ജില്ലയിലെ 40 നൃത്ത കലാകാരന്മാര്‍ക്കാണ് യൂണിയന്‍ ഭക്ഷ്യ കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കിയത്. ഭാരവാഹികളായ കലാലാമണ്ഡലം ബീന രാജന്‍, ഡോ. വി. കുമാര്‍, പി.റ്റി. ബിജു, ബീയാമ്മ മാത്യു, പി.ജെ. ഷാജി, പി.എസ്. മഞ്ജുമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.