കോവിഡ് വാക്‌സിന്‍ വിതരണം;കട്ടപ്പന നഗരസഭയോട് അവഗണനയെന്ന് ആക്ഷേപം
കട്ടപ്പന: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ നഗരസഭയോട് അവഗണന കാണിക്കുകയാണെന്ന് ആക്ഷേപം. വാക്‌സിനേഷന്‍ ആരംഭിച്ച നാള്‍മുതല്‍ നാളിതുവരെ ഏറ്റവും കുറവ് വാക്‌സിന്‍ ലഭിച്ച സ്ഥലമായി കട്ടപ്പന താലൂക്ക് ആശുപ്രതി മാറുകയാണ്. ജനസംഖ്യാനുപാതികമായാണ് വാക്‌സിന്‍ വിതരണം നടത്തുന്നതതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ ഇടുക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത് തൊടുപുഴ-കട്ടപ്പന നഗരസഭകളിലാണ്. തൊടുപുഴ ജില്ലാ ആശുപ്രതിയിലേയ്ക്ക് 2000 വാക്‌സിന്‍ അനുവദിക്കുമ്പോള്‍ കട്ടപ്പന താലൂക്ക് ആശുപ്രതിയ്ക്ക് അനുവദിക്കുന്നത് 300 വാക്‌സിന്‍ മാത്രമാണ്. ജനസംഖ്യ കുറവുള്ള മേഖലകളായ പാറക്കടവ് അര്‍ബന്‍ പി.എച്ച്.സിയ്ക്ക് 3000 വാക്‌സിനും ചെമ്പകപ്പാറ പി.എച്ച്.സി, ഇടവെട്ടി പി.എച്ച്.സി, ചിത്തിരപുരം പി.എച്ച്.സി എന്നിവയ്ക്ക് 1000 വാക്‌സിന്‍ വീതം കഴിഞ്ഞ ദിവസം അനുവദിച്ചപ്പോള്‍ കട്ടപ്പനയ്ക്ക് ലഭിച്ചത് നാമമാത്രമാണ്. യു.ഡി.എഫിന് മേല്‍ക്കെയുള്ള നഗരസഭയായതിനാലാണ് കട്ടപ്പനയോട് സര്‍ക്കാര്‍ അവഗണന കാണിയ്ക്കുന്നതെന്നും എത്രയും വേഗം ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തുമെന്നും നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മുരളി, ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ.ജെ. ബെന്നി, പൊതുമരാമത്ത് സ്റ്റാന്റിംസ് കമ്മിറ്റി ചെയര്‍മാന്‍ സിബി പാറപ്പായില്‍, ജോയി ആനിത്തോട്ടം, സിജു ചക്കുമ്മൂട്ടില്‍ എന്നിവര്‍ പറഞ്ഞു.