നാട്ടുവാര്‍ത്തകള്‍
ചക്രസ്തംഭന സമരം


നെടുങ്കണ്ടം: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചക്രസ്തംഭന സമരം നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ അവസനിപ്പിക്കുക, ഇന്ധന വില വര്‍ധന അവസാനിപ്പിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിര്‍ണ്ണയിക്കുവാനുള്ള അധികാരം സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ഉന്നയിച്ചായിരുന്നു സമരം. സി.ഐ.ടി.യു ജില്ല കമ്മറ്റി അംഗം ടി.എം.ജോണ്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ എം.എ സിറാജുദീന്‍, കെ.എം ശശി, തമ്പി സുകുമാരന്‍, നൗഷാദ് ആലുംമൂട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.