Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഡൽഹിയിൽ പെയിന്റ് ഫാക്ടറിയിൽ തീ പിടുത്തം; 11 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്



ന്യൂഡൽഹി: ഡൽഹി അലിപൂരിലെ മാർക്കറ്റ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ വെന്തുമരിച്ചു.

പെയിന്റ് ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. അലിപൂരിലെ ദയാൽപൂർ മാർക്കറ്റിലെ ഫാക്‌ടറിയിൽ നിന്ന് 11 പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയതായി സുരക്ഷാ ജീവനക്കാർ അറിയിച്ചു. കൂടുതൽ പേർ തീ പിടുത്തത്തിൽ കുടുങ്ങിയിട്ടുണ്ടെന്ന് സംശയമുണ്ട്.

തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ 4 പേരിൽ ഒരാൾ പൊലീസുകാരനാണ്.

മൃതദേഹങ്ങൾ പൂർണമായി കത്തി നശിച്ചത് മൂലം തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണെന്ന് ഡൽഹി ഫയർ സർവീസസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു.

ഇന്നല വൈകിട്ട് 5 മണിക്കാണ് തീപിടിത്തമുണ്ടായത്.

അഞ്ചരയോടെ വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സിൻ്റെ 6 ഫയർ എഞ്ചിനുകളാണ് സ്ഥലത്തെത്തിയത്. നാലുമണിക്കൂർ കൊണ്ടുള്ള നിതാന്ത പരിശ്രമം കൊണ്ടാണ് തീ അണക്കാൻ സാധിച്ചത്.

തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് ഫാക്ടറിയിൽ സ്ഫോടന ശബ്‌ദം കേട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന രാസവസ്‌തുക്കൾ മൂലമാണ് സ്ഫോടനം ഉണ്ടായത് എന്നാണ് സംശയം. സമീപത്തെ വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും തീ പടർന്നു.

തീപിടുത്തത്തിന് യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!