കട്ടപ്പന- എറണാകുളം റൂട്ടില്‍ പുതിയ എ സി ലോ ഫ്ളോര്‍ ബസ് സര്‍വീസ് ശനിയാഴ്ച തുടങ്ങുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്
കട്ടപ്പന: എറണാകുളത്ത് നിന്ന് കട്ടപ്പനയിലേക്ക് എസി ലോ ഫ്ളോര്‍ ബസ് അനുവദിച്ച് കെഎസ്ആര്‍ടിസി. ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിന് മന്ത്രി റോഷി അഗസ്റ്റിന് നല്കിയ കത്ത് പരിഗണിച്ചാണ് അടിയന്തരമായി ബസ് അനുവദിച്ച് ഉത്തരവിറങ്ങിയത്. ശനിയാഴ്ച (17.02.24) മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു.
രാവിലെ 4.30ന് കട്ടപ്പനയില്‍ നിന്ന് ആരംഭിച്ച് ചെറുതോണി – കോതമംഗലം വഴി എറണാകുളത്ത് എത്തുന്ന ബസ് വൈകിട്ട് 5.20 ന് തിരിച്ച് കട്ടപ്പനയിലേക്ക് മടങ്ങി രാത്രി 11 മണിയോടെ കട്ടപ്പനിയില്‍ എത്തുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. പുതിയ സര്‍വീസ് ,ടൂറിസം രംഗത്തും ഹൈറേഞ്ചിന് ഗുണകരമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. ഇടുക്കിയിലെ ടൂറിസം രംഗത്തെ യുവ സംരംഭകരുടെ കൂട്ടായ്മയായ ഇടുക്കി ടൂറിസം ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഇക്കാര്യം മന്ത്രി റോഷി അഗസ്റ്റിനെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു.