കാർഷികോത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടു: കെ.ഫ്രാൻസിസ് ജോർജ്
നാളികേരം, റബർ, നെല്ല് , കുരുമുളക്, ഏലം, ജാതി, കൊക്കോ, കാപ്പി, ഇഞ്ചി, മഞ്ഞൾ, കശുവണ്ടി, പൈനാപ്പിൾ തുടങ്ങിയ കാർഷികോത്പന്നങ്ങൾക്ക് ഉല്പാദന ചെലവിന് അനുസൃതമായ ന്യായവില ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതായി കേരളാ കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് കുറ്റപ്പെടുത്തി. ………….. ഉടുമ്പന്നൂർ കോയിക്കൽ ചാക്കോച്ചന്റെ തെങ്ങിൻ പുരയിടത്തിൽ നടത്തിയ കേരകർഷക സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം…………. കാലാവസ്ഥ വ്യതിയാനം, രോഗബാധകൾ ഉല്പാദന ചെലവ് വർധന, വിലയില്ലായ്മ തുടങ്ങിയവ മൂലം കർഷകർ ഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്…………. വന്യമൃഗശല്യങ്ങളും ജപ്തി ഭീഷണികളും കർഷക ആത്മഹത്യകളും വർധിച്ചിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ബജറ്റുകളിൽ കർഷകരെ അവഗണിക്കുകയാണ്ചെയ്തിട്ടുള്ളതെന്നും മുൻ എം.പി. കൂടിയായ ഫ്രാൻസിസ് ജോർജ് ചൂണ്ടിക്കാട്ടി. കേരം തിങ്ങി നിറഞ്ഞിരുന്ന കേരളം നാളികേരം ഇല്ലാത്ത നാടായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേര കൃഷി വ്യാപിപ്പിക്കുവാനും സംരക്ഷിക്കുവാനും പ്രത്യേക പദ്ധതികൾ നടപ്പാക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു. ഒരു കിലോ റബറിന് 220രൂപയെങ്കിലുംപ്രഖ്യാപിച്ച് സംഭരിക്കണമെന്നും റബർ കർഷകരെ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു………. ഉടുമ്പന്നൂർ മണ്ഡലം പ്രസിഡണ്ട് ബിജോ ചേരിയിൽ അദ്ധ്യക്ഷത വഹിച്ചു. കരിമണ്ണൂർ മണ്ഡലം പ്രസിഡണ്ട് പോൾ കുഴിപ്പള്ളിൽ സ്വാഗതമാശംസിച്ചു. കേരകർഷക സംഗമ സംസ്ഥാനതല കോ-ഓർഡിനേറ്ററും മുൻ സർക്കാർ ചീഫ് വിപ്പും പാർട്ടി സംസ്ഥാനഡെപ്യൂട്ടി ചെയർമാനുമായ തോമസ് ഉണ്ണിയാടൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് , കർഷക യൂണിയൻ സംസ്ഥാനപ്രസിഡണ്ട് വർഗീസ്‌വെട്ടിയാങ്കൽ എന്നിവർ കർഷക സംഗമ സന്ദേശങ്ങൾ നൽകി .പാർട്ടി സംസ്ഥാന ഹൈ പവർ കമ്മറ്റിയംഗം അപു ജോൺ ജോസഫ് തെങ്ങിൻ തൈനടീൽ നടത്തി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.മോനിച്ചൻ ജില്ലാ സെക്രട്ടറി അഡ്വ.ഷൈൻവടക്കേക്കര നിയോജകമണ്ഡലം സെക്രട്ടറി ടോമി കൈതവേലിൽ കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങുംപള്ളി , ജില്ലാ വൈസ് പ്രസിഡണ്ട് ടോമി ജോർജ് , കെ.റ്റി.യു.സി. ജില്ലാ പ്രസിഡണ്ട് വർഗീസ് സക്കറിയ മുസ്ലീം ലീഗ് നേതാവ് സക്കീർകരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബൈജു വറവുങ്കൽ, റ്റെസിവിൽസൺ മുൻ മെമ്പർ ഷീല സുരേന്ദ്രൻ, സഹകരണബാങ്ക് മെമ്പർ ജിസ് ആയത്തു പാടത്ത് എന്നിവർ പ്രസംഗിച്ചു. ജോൺ ശാസ്താംകുന്നേൽ, ജോസഫ് മിറ്റത്തിനാനിക്കൽ , നോബിൾ കുറുന്താനത്ത്, സാം കരിങ്ങോത്ത് പറമ്പിൽ എന്നീ കർഷകരെ തെങ്ങിൻ തൈകൾ നൽകിയും ഷാൾ അണിയിച്ചും ആദരിച്ചു. നിരവധികർഷകർ കേരസംഗമത്തിൽ പങ്കാളികളായി….