Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വട്ടവടയില്‍ ജല്ലിക്കെട്ട് (മഞ്ചുവിരട്ട) നടന്നു


450 വർഷത്തിലധികമായി നടന്നുവരുന്ന വട്ടവട, കോവില്ലൂർ, കൊട്ടാക്കൊമ്ബൂർ ഗ്രാമങ്ങളിലെ ജല്ലിക്കെട്ട് (മഞ്ചുവിരട്ട) വട്ടവടയില്‍ നടന്നു.
അഞ്ചുനാടൻ ഗ്രാമങ്ങളുടെ ഭരണച്ചുമതലയുള്ള മന്നാടിയാർ, മന്ത്രിയാർ, പെരിയധനം , മണിയക്കാരൻ, നാട്ടാമ എന്നിവരുടെ കുടുംബങ്ങളിലെ കാളകളെ ക്രമമായി തെരുവിലേക്ക് ഇറക്കി കാളകളോടൊപ്പം യുവാക്കളും ഓടി. ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെ മഞ്ചുവിരട്ട് നടക്കുന്ന ഇടമണല്‍ മുതല്‍ കോവില്ലൂർ വരെ ഗ്രാമ വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു.