കട്ടപ്പന ടൗൺ JCI യുടെ മയോപ്പിയ ബോധവത്കരണ യജ്‌ഞം 2024ന് തുടക്കമായി
കൊറോണ കാലഘട്ടത്തിനു ശേഷം കുട്ടികളിൽ നേത്ര പ്രശ്നങ്ങൾ വർധിച്ചു വരുന്നതായി പഠനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് JCI നേത്ര പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
ഓൺലൈൻ ക്ലാസ്സുകളുടെയും സോഷ്യൽ മീഡിയയുടെയും കടന്നുകയറ്റം ഒരു പരിധിവരെ ഹ്രസ്വദൃഷ്ടി എന്ന നേത്ര രോഗത്തിനു കാരണമാകുന്നു.
ദൂരെയുള്ള വസ്തുക്കൾ കാണാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും അടുത്തുള്ള വസ്തുക്കൾ സുഗമമായി കാണാൻ സാധിക്കുകയും ചെയ്യുന്ന നേത്ര രോഗമാണ് മയോപ്പിയ.
കണ്ണ് തിരുമുക,അമിതമായി ഇമവെട്ടുക,
T V -യോ മറ്റോ കാണുമ്പോൾ ദൃശ്യം വ്യക്തമാകാൻ തല ചെരിച്ചും വളച്ചും നോക്കുക ഇവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
ഇത്തരം രോഗികളുടെ കാഴ്‌ച മങ്ങിയതും പതറിയതും,ദൂരെയുള്ള കാഴ്ച വളരെ പരിമിതവുമായിരിക്കും. ചിലപ്പോൾ കൂടെക്കൂടെയുള്ള തലവേദനകൾക്കും ഇത് കാരണമാകും.
ഈ അവസ്ഥയെ വളരെ നേരത്തെ കണ്ടെത്തുന്നതിനും അതിനുള്ള പരിഹാര മാർഗ്ഗ നിർദേശം നൽകുന്നതിനുമായി കട്ടപ്പന ടൗൺ JCI യും മുണ്ടക്കയം ന്യൂ വിഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി ചേർന്ന് ഒരു മയോപ്പിയ ബോധവതകരണ യജ്‌ഞം സംഘടിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി ജനുവരി 8,9 തീയതികളിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ പരിശോധന ക്യാമ്പുകൾ നടത്തുന്നു.
കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ക്യാമ്പ് പ്രിൻസിപ്പിൾ
ഫാദർ മനു മാത്യൂ കളി കൊത്തിപ്പറ ഉദ്ഘാടനം ചെയ്തു
JCI പ്രസിഡന്റ് ആദർശ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി സോണി കറുകപ്പള്ളിൽ, ട്രഷറർ അനൂപ് തോമസ് എന്നിവർ സംസാരിച്ചു.