Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികൾക്ക് കേക്കുകൾ വിതരണം ചെയ്തു

മലയാളി ചിരി ക്ലബ്ബിന്റെ സേഷ്യൽ ഡവലപ്മെന്റ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന കാരുണ്യയാത്രയുടെ ഭാഗമായിയാണ് പാലീയേറ്റീവ് രോഗികൾക്ക് കേക്ക് വിതരണം ചെയ്തത്.
നഗരസഭ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു.
ചിരി ക്ലബ്ബ് പ്രസിഡന്റ് സണ്ണി സ്റ്റോറിൽ അദ്ധ്യക്ഷത വഹിച്ചു.
ജോർജി മാത്യൂ , അശോക ഇലവന്തിക്കൽ , മനോജ് വർക്കി കുളക്കാട്ടുവേലി, ജോമോൻ പൊടിപാറ, പ്രിൻസ് മൂലേച്ചാലിൽ, റ്റിജിൻ തുടങ്ങിയവർ നേതൃത്വം നൽകി.