Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സ്പാർക് 23 — പ്രസംഗ പരിശീലനം 27 ന് വെള്ളയാംകുടിയിൽ

കാത്തോലിക്ക കോൺഗ്രസ് വെള്ളയാംകുടി യൂണിറ്റിന്റെ നേതൃത്വത്തിൽ 27 ബുധനാഴ്ച രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ പ്രസംഗപരിശീലനക്ലാസ് നടത്തുന്നു. ഹൈസ്‌കൂൾ -ഹയർസെക്കണ്ടറി വിഭാഗത്തിൽ ഉള്ള കുട്ടികൾക്കു വേണ്ടിയാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്.
ക്ലാസ്സ് നയിക്കുന്നത് ലൈഫ് ടെക് സൊല്യൂഷൻസ് ഡയറക്ടർ അഭിലാഷ് ജോസഫ് ആണ്.
സ്പാർക് 23 ഉദ്ഘാടനം വെള്ളയാംകുടി സെന്റ് ജോർജ് പള്ളി വികാരിയും കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് ഡയറക്ടറുമായ ഫാ. തോമസ് മണിയാട്ട് നിർവഹിക്കും.
ഫാ. ജോസഫ് ഉമ്മിക്കുന്നേൽ, ജോർജ് കോയിക്കൽ, ടി ജെ ജേക്കബ് തൊടുകയിൽ, എം കെ ജോർജ് മാവുങ്കൽ, കെ വൈ മാത്യു കാവുങ്കൽ, ജോസ് തോമസ് ഒഴുകയിൽ എന്നിവർ പ്രസംഗിക്കും.