കട്ടപ്പനയിൽ നടന്ന ഇടുക്കി റവന്യൂ ജില്ലാ കലോൽസവത്തിലേ നടത്തിപ്പിൽ വൻ വീഴ്ച്ചയും അഴിമതിയുമെന്ന് ആരോപണം.
വിധി നിർണ്ണയത്തിൽ സംഘാടകർക്ക് വന്ന പിഴ ചൂണ്ടിക്കാണിച്ച് ഓൾ കേരള ഡാൻസ് ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റി രംഗത്ത്

ജില്ലയിലേ വിവിധ ഉപജില്ലകളിൽ നടന്ന കലോൽസവത്തിൽ യോഗ്യത ഇല്ലാത്തവരേ വിധി കർത്താക്കളായി നിയമിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസറുൾപ്പടെയുള്ളവർക്ക് പല തവണ പരാതി നൽകിയിട്ടും
യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറായിട്ടില്ലെന്നാണ് ഓൾ കേരള ഡാൻസ് ടീച്ചേഴ്സ് യൂണിയൻ്റ പരാതി.
നൃത്തവുമായി ബന്ധമില്ലാത്ത ജഡ്ജസിനേ ജില്ലയിൽ വിധികർത്താക്കളായി എത്തിച്ചതിനെതിരേ പ്രതിക്ഷേധവുമായി എത്തിയെങ്കിലും സംഘാടകർ പോലീസിനേ ഉപയോഗിച്ച് അടിച്ചമർത്തിയതായും ആക്ഷേപമുയരുകയാണ്.
ജില്ലാ കലോൽസവത്തിൽ പരാതിയുമായെത്തിയ കുട്ടിയേയും മാതാവിനേയും മുറിയിൽ പൂട്ടിയിടുകയും DD യുടെ സാന്നിധ്യത്തിൽ ജഡ്ജസ് കുട്ടിയേ ഭീഷണിപ്പെടുത്തിയതായുമാണ് നൃത്താധ്യാപകർ പറയുന്നത്.
ഓട്ടംതുള്ളൽ മത്സരത്തിൽ ഒരു നൃത്ത അധ്യാപകൻ്റെ ആവശ്യപ്രകാരം തൽസ്ഥാനത്തു നിന്നും മാറ്റി ചാക്യാർകൂത്തിൻ്റെ വിധികർത്താവിനേ നിയമിച്ചതായും
ഓൾ കേരള ടീച്ചേഴ്സ് യൂണിയൻ ഇടുക്കി ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി.
മറ്റ് നൃത്ത അദ്ധ്യാപകർക്ക് യോഗ്യത ഇല്ലന്ന് പറയുന്ന അഴിമതിക്ക് കൂട്ടുനിൽക്കുന്ന കട്ടപ്പനയിലെ നൃത്ത അദ്ധ്യപകന്റ് യോഗ്യതയെ കുറിച്ച് അന്വേഷിക്കണമെന്നും
നൃത്ത അദ്ധ്യാപകരെ ആക്ഷേപിച്ച ഇയാൾ പരസ്യമായി മാപ്പ് പറയണമെന്നും സംഘടന ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ്
മത്തായി ജോസഫ് ,സെക്രട്ടറി സുരേഷ് കെ.എസ്., രാജമ്മ രാജു, ശാന്തികൃഷ്ണ ,അരുൺ രാമചന്ദ്രൻ ,രാജീവ് കെ., ഷൈബി കൃഷ്ണ, ഫിലോമിന വി.വി.തുടങ്ങിയവർ. പങ്കെടുത്തു.