ജില്ലാതല പുകയില വിരുദ്ധ ദിനാചരണം ജൂണ്‍ 3 ന്


പുകയില വിരുദ്ധ ദിനാചരണം ജില്ലാതല ഉദ്ഘാടനം തൊടുപുഴ അല്‍ അസര്‍ ഡന്റല്‍ കോളേജ് മിനി ഓഡിറ്റോറിയത്തില്‍ ജൂണ്‍ 3ന് സംഘടിപ്പിക്കും. ബോധവല്‍ക്കരണ ക്ലാസ്, ഫ്ളാഷ് മോബ്, സിഗ്നേച്ചര്‍ ക്യാമ്പയിന്, റീല്‍സ് മത്സരം, സെല്‍ഫി കോര്‍ണര്‍ പുകയില വിരുദ്ധ പ്രതിജ്ഞ എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അവതരിപ്പിച്ചു.
പുകയില കമ്പനികളുടെ തന്ത്രങ്ങള്‍ തുറന്നുകാട്ടാം എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം ജില്ലാ, ബ്ലോക്ക്, തദ്ദേശ സ്ഥാപന തലത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.
പുകയിലക്കെതിരെ ബോധവല്‍ക്കരണം, പുകയില നിയന്ത്രണ നിയമം 2003 നടപ്പാക്കല്‍, വദനാര്‍ബുദ സ്ക്രീനിംഗ്, വന്‍കുടല്‍ അര്‍ബുദ ബോധവല്‍ക്കരണം, പുകയില രഹിത വിദ്യാലയങ്ങള്‍, ടുബാക്കോ സെസേഷന്‍ ക്ലിനിക്ക് തുടങ്ങിയ വിവിധ പരിപാടികളാണ് മെയ് 31 ലോക പുകയില വിരുദ്ധ ദിനം മുതല്‍ ക്യാമ്പയിന് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നത്.
ലഹരിയുടെ വ്യാപനം സമൂഹത്തില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മയക്കുമരുന്നുകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതിയോടൊപ്പം പുകയിലക്കെതിരായ ബോധവല്‍ക്കരണവും നടപടികളും ആരോഗ്യവകുപ്പ് നടപ്പിലാക്കുന്നു. പുരുഷന്മാരില് ഏറ്റവും കൂടുതല്‍ കാണുന്ന വദനാര്‍ബുദം, വന്‍കുടല്‍ ക്യാന്‍സര്‍ എന്നിവ കേന്ദ്രീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം ക്യാമ്പിന്റെ രണ്ടാംഘട്ടം.