കേരളത്തിലെ മൂന്ന് ലക്ഷത്തോളം വരുന്ന തോട്ടം തൊഴിലാളികളെ ദുരിതത്തിലാക്കിയ ഗവർമെൻ്റാണ് കേരളം ഭരിക്കുന്നതെന്ന് ഐ.എൻ.റ്റി.യു.സി

കേരളത്തിൽ ഏറ്റവും കുറഞ്ഞ കൂലിക്ക് ജോലി ചെയുന്നവരാണ് തോട്ടം തൊഴിലാളികൾ . 474 രൂപയാണ് ഒരു തൊഴിലാളിയുടെ ശമ്പളം, ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇതിലും കൂടിയ ശമ്പളമാണ് ലഭിക്കുന്നത്.
ഇടതു മുന്നണിയുടെ പ്രകടന പത്രികയിലും ഗവർണർ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും തോട്ടം തൊഴിലാളികളുടെ കുറഞ്ഞ കൂലി 700 രൂപയാക്കുമെന്ന് പറഞ്ഞിരുന്നു.
ശമ്പളം വർദ്ധനവ് ഉണ്ടായപ്പോൾ വെറും 41 രൂപയുടെ വർദ്ധനവ് ആണ് ഉണ്ടായത്.
ഈ കാര്യത്തിൽ ഇടതുപക്ഷ സർക്കാർ തൊഴിലാളികളോട് കടുത്ത അനീതിയാണ് കാണിച്ചത്.
മാത്രമല്ല തൊഴിലാളികളുടെ അധ്വാനഭാരം വർദ്ധിപ്പി ക്കുന്നതിനു വേണ്ടി പ്ലാൻ്റേഷൻ ലേബർ കമ്മറ്റിയെ നോക്കുകുത്തിയാക്കി വേറൊരു സബ് കമ്മറ്റിയെ തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ രൂപീകരിച്ച് അതിനുള്ള ചർച്ച കൾ നന്നുകൊണ്ടിരിക്കുകയാണന്നും നേതാക്കൾ കുറ്റപ്പെടുത്തി.
തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുടെ അവസ്ഥ പരിതാപകരമായ നിലയിലാണ്.
ഈ കാലവർഷക്കാലത്ത് തന്നെ പല തോട്ടങ്ങളിലും ലയങ്ങൾ ഇടിഞ്ഞ് വീഴുന്ന സ്ഥിതി ഉണ്ടായി. തൊഴിലാളികളുടെ താമസ സൗകര്യങ്ങളെ കുറിച്ച് പഠിക്കുന്നതിനും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുമായി രൂപീകരിച്ചിട്ടുള്ള കേരള പ്ലാൻ്റേഷൻ ലേബർ ഹൗസിംഗ് അഡ്വസൈറി ബോർഡ് യോഗം കൂടാറില്ല. അവസാനമായി യോഗം കൂടിയത് 2017 ജൂൺമാസം ഒന്നാം തീയതിയാണന്നും INTUC നേതാക്കൾ പറഞ്ഞു.
എല്ലാ ബഡ്‌ജറ്റിലും തൊഴിലാളികളുടെ ഭവനനിർമ്മാണത്തിന് കോടികളാണ് ഇടതുപക്ഷ സർക്കാർ മാറ്റിവയ്ക്കുന്നത്.
ഈ ബഡ്‌ജറ്റിലും 20 കോടി മാറ്റിവച്ചിട്ടുണ്ട്. ലയങ്ങൾ നവീകരിക്കുന്നിനോ, തൊഴിലാളികൾക്ക് വീട് വച്ച് നൽകുന്നതിനോ കഴിഞ്ഞ 7 വർഷമായി ഒരു രൂപപോലും ചിലവാക്കിയിട്ടില്ല.
വിലക്കയറ്റം മൂലം തൊഴിലാളികൾ ഇത്തരം പീഡനങ്ങൾ അനുഭവിക്കുമ്പോ ളാണ് മുഖ്യമന്ത്രിയും മന്ത്രിസംഘവും നവകേരള സദസ്സ് എന്ന പേരിൽ കേരളം കണ്ടതിൽ വച്ചേറ്റവും ധൂർത്തും, അഴിമതിയുമായി ഇറങ്ങിയിരിക്കുന്നത് എന്നും നേതാക്കൾ കുറ്റപ്പെടുത്തി.
കട്ടപ്പനയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും പ്ലാന്റേഷൻ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.ആർ. അയ്യപ്പൻ, പി. നിക്‌ൻ, ഷാൽ വെട്ടി ക്കാട്ടിൽ,
എന്നിവർ പങ്കെടുത്തു