കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ യു ഡി എഫ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.നവകേരള സദസ്സിന്റെ പേരിൽ പഞ്ചായത്തിൽ ഇന്ന് നടത്താനിരുന്ന മുട്ടക്കോഴി വിതരണം മാറ്റി വച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം

കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ യു ഡി എഫ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.ആഴ്ചകൾക്ക് മുൻപ് പഞ്ചായത്ത് കമ്മറ്റി എടുത്ത തീരുമാനപ്രകാരം 4,7,16 വാർഡുകളിൽ ഇന്ന് മുട്ടകോഴികളെ വിതരണം ചെയ്യുമെന്നായിരുന്നു അറിയിച്ചത്. ഇത് പ്രകാരം വാർഡ് അംഗങ്ങൾ ഗുണഭോക്താക്കളെ വിവരം അറിയിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇന്ന് രാവിലെ 10 മണിയോടെ പരിപാടി മാറ്റി വച്ചതായി പഞ്ചായത്തിൽ നിന്ന് അറിയിക്കുകയായിരുന്നു. നവകേരള സദസ്സ് നടക്കുന്നതിനാലാണ് വിതരണം മാറ്റി വച്ചത് എന്നായിരുന്നു വിശദീകരണം.ഇതേ തുടർന്നാണ് പഞ്ചായത്തിലെ യു ഡി എഫ് അംഗങ്ങൾ ലബ്ബക്കടയിലെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്.കോഴിയെ വാങ്ങുന്നതിനായി നിർദ്ധനരായ സ്ത്രീകൾ ജോലി വേണ്ടന്ന് വച്ച് കാത്തിരുന്നപ്പോഴാണ് പഞ്ചായത്തിന്റെ അനാസ്ഥയെന്നും പ്രതിപക്ഷ അംഗങ്ങളായ
ജോമോൻ തെക്കേൽ ,സന്ധ്യാ ജയൻ , റോയി എവറസ്റ്റ്, ഷിജി സിബി, ലിനു ജോസ്, ഷാജി വേലംപറമ്പിൽ എന്നിവർ പറഞ്ഞു…..