Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പന വള്ളക്കടവ് കടമാക്കുഴിക്ക് സമീപം ജയിൽ ശിക്ഷ കഴിഞ്ഞ് എത്തിയ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി,അംബേദ്കർ കോളനിയിൽ താമസിക്കുന്ന പുത്തൻപുരയ്ക്കൽ മണികണ്ഠൻആണ് മരിച്ചത്.


വൈകിട്ട് ഭാര്യയുമായി സംസാരിച്ച ശേഷം 12 മണിയോടെയാണ് ഉറങ്ങാൻ കിടന്നത്. എന്നാൽ രാവിലേ ആറ് മണിയോടെ
ഭാര്യ മഹേശ്വരി
അടുക്കളയിലെത്തിയപ്പോഴാണ് ഇയാളേ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
മണികണ്ഠൻ
ഏലക്കാ മോഷണ
കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ തിരികെയെത്തിയത്.പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.മുൻപും രണ്ടുതവണ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായാണ് ബന്ധുക്കൾ പറയുന്നത്.