കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരുടെ താത്കാലിക നിയമനം

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീയുവാക്കളില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ളവരെ കമ്മ്യൂണിറ്റി സോഷ്യല്‍വര്‍ക്കര്‍മാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
എം.എസ്.ഡബ്ല്യു യോഗ്യതയുളള 21 നും 35 നും ഇടയില്‍ പ്രായമുളളവരായിക്കണം അപേക്ഷകര്‍. ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രതിമാസ ഹോണറേറിയം: 20,000 രൂപ. നിലവില്‍ കോഴ്സ് പഠിച്ചുകൊണ്ടിരിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. പരിശീലന കാലാവധി: ഒരു വര്‍ഷം (പരിശീലന കാലയളവിലെ പ്രവര്‍ത്തനം വിലയിരുത്തി പരമാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചു നല്‍കും.) പരിശീലന പദ്ധതി ആണെന്നതിനാല്‍ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരായി പരിശീലനം നല്‍കുന്നവര്‍ക്ക് സ്ഥിരനിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. പട്ടികജാതി വികസന വകുപ്പിന്റെ വിവധ ജില്ലാതല ഓഫീസുകളിലും വിവിധ കോര്‍പ്പറേഷന്‍ ഓഫീസുകളിലും ഡയറക്ടറേറ്റിലുമായി 60 പേര്‍ക്കാണ് നിയമനം നല്‍കുന്നത്. ജൂണ്‍ 5 വരെ അപേക്ഷകള്‍ സ്വീകരിക്കം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 296297.









































































