ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂൾ എസ് പി സി യൂണിറ്റും കട്ടപ്പനയിലെ സന്നദ്ധപ്രവർത്തകരും ചേർന്ന് ഭക്ഷ്യവസ്തുക്കൾ ഏലപ്പാറ എസ്റ്റേറ്റ് ലയങ്ങളിലേക്ക് കയറ്റി അയച്ചു.
ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂൾ എസ് പി സി യൂണിറ്റും കട്ടപ്പനയിലെ സന്നദ്ധപ്രവർത്തകരും ചേർന്ന് ഭക്ഷ്യവസ്തുക്കൾ ഏലപ്പാറ എസ്റ്റേറ്റ് ലയങ്ങളിലേക്ക് കയറ്റി അയച്ചു.
കഴിഞ്ഞ ലോക്ഡൗണ് കാലത്തും ഇതേ രീതിയിൽ 600ൽ അധികം കിറ്റുകൾ ഈ മേഖലയിലേക്ക് അയച്ചിരുന്നു. കോവിഡ് രൂക്ഷമായതോടെ ഭക്ഷ്യവസ്തുക്കൾ അവശ്യക്കരായ കുട്ടികളെ അധ്യാപകർ കണ്ടെത്തിയിരുന്നു.
കട്ടപ്പനയിലെ സന്നദ്ധപ്രവർത്തകരെ പ്രതിനിധീകരിച്ച് സി പി ഐ എം ഏരിയ സെക്രട്ടറി വി ആർ സജിയിൽ നിന്നും സ്റ്റുഡന്റ്‌സ് പോലീസ് സംവിധാനത്തിന് വേണ്ടി കട്ടപ്പന സർക്കിൾ ഇൻസ്‌പെക്ടർ ജയൻ കിറ്റുകൾ സ്വീകരിച്ചു. സി പി ഐ എം ലോക്കൽ സെക്രട്ടറി കെ എൻ വിനീഷ് കുമാർ, എസ് വിപിൻ, നജീം മുഹമ്മദ്, സച്ചിൻ വി സി സ്‌കൂളിലെ എസ് പി സി ചാർജ്‌ജുള്ള അധ്യാപകൻ ഫൈസൽ എ എം തുടങ്ങിയവരുടെ നേതൃത്വത്തിൽ രണ്ടു സംഘങ്ങൾ ലയങ്ങളിൽ കുട്ടികളുടെ വീട്ടിൽ ചെന്ന് കിറ്റുകൾ കൈമാറി