കട്ടപ്പന പള്ളിക്കവലയിൽ അപകടം ക്ഷണിച്ച് വരുത്തിൽ നാഷണൽ ഹൈവേ അതോരിറ്റി

കട്ടപ്പന പള്ളിക്കവലയിലെ ഫുട്പാത്തിന്റെ സ്ലാവ് തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ നാഷണൽ ഹൈവേ അതോറിറ്റി .
ഇടുക്കി ലൈവ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ നിരവധി തവണ വാർത്ത ശ്രദ്ധയിൽപ്പെടുത്തിയിട്ടും നിരവധി പ്രതിഷേധങ്ങൾ ഉണ്ടായിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെയാണ് നാഷണൽ ഹൈവേ അതോറിറ്റി മുന്നോട്ടു പോകുന്നത്.
കട്ടപ്പന ചിരി ക്ലബ്ബിന്റ് നേതൃത്വത്തിൽ വാഴ നട്ടു പ്രതിഷേധിച്ചിരുന്നു. ഡിസംബർ 5 മുതൽ 8 വരെ കട്ടപ്പനയിൽ നടക്കുന്ന റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിൽ 5000 ത്തോളം കുട്ടികളാണ് മാറ്റുരക്കുന്നത് .
ഇത്രയും കുട്ടികൾ സഞ്ചരിക്കുന്ന പാതയിലാണ് അപകടമുയർത്തി സ്ലാ വ് തകർന്നിരിക്കുന്നത്. യാതൊരു നടപടിയും സ്വീകരിക്കാത്ത നാഷണൽ ഹൈവേ അതോറിറ്റി നോക്കുകുത്തിയാവുകയാണ്.
കാൽനടയാത്രക്കാരുടെയും സ്കൂൾ വിദ്യാർത്ഥികളുടെയും സുരക്ഷ ഒരുക്കാത്ത നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമുയരുരന്നുണ്ട്.