മലനാട് കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻ്റായി ജോസ് മാത്യു പാലത്തിനാൽ തെരഞ്ഞെടുക്കപ്പെട്ടു
മലനാട് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻ്റായി കേരള കോൺഗ്രസ് എമ്മിലെ ജോസ് മാത്യു പാലത്തിനാൽ തെരഞ്ഞെടുക്കപ്പെട്ടു.യുഡിഎഫിന്റെ കുത്തകയായി 25 വര്‍ഷത്തോളം ഭരണം നടന്നിരുന്ന ബാങ്കില്‍ കേരള കോണ്‍ഗ്രസ്-എമ്മിന്റെ മുന്നണി മാറ്റത്തെത്തുടര്‍ന്നാണ് മത്സരത്തിന് കളമൊരുങ്ങിയത്.ഇടതുപക്ഷം നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിയാണ് മുഴുവൻ സീറ്റിലും വിജയിച്ചത്. ഇരു മുന്നണിയ്ക്കുമായി ജില്ലയിലെ പ്രമുഖ നേതാക്കൾ മത്സര രംഗത്ത് ഉണ്ടായിരുന്നു.
കേരള കോൺഗ്രസ് (എം) ജില്ലാ അധ്യക്ഷനായ ജോസ് പാലത്തിനാലിനെ കൂടാതെ സിപിഎമ്മിന്റെ മൂന്നു ഏരിയ സെക്രട്ടറിമാരും സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിയും മത്സരിച്ചു.എൽഡിഎഫിൽ കേരള കോണ്‍ഗ്രസ്-എം എട്ടു സീറ്റിലും സിപിഎം1 നാലു സീറ്റിലും സിപിഐ ഒരു സീറ്റിലുമാണ് മത്സരിച്ചത്. മുഴുവൻ സീറ്റുകളും നേടിയാണ് എൽഡിഎഫ് ബാങ്കിൻറെ ഭരണം പിടിച്ചെടുത്തത്.