Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പന ടൗണിൽ കൈത്തോട് കെട്ടിയടച്ച് സ്വകാര്യ വ്യക്തികളുടെ കെട്ടിട നിർമാണം
കട്ടപ്പന നഗരത്തിൽ ഇടശേരി ജങ്ഷൻ പുതിയ ബസ് സ്റ്റാൻഡ് റോഡിൽ കൈത്തോട് കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ച് കെട്ടിയടച്ച് സ്വകാര്യ വ്യക്തികളുടെ കെട്ടിട നിർമാണം. മഴക്കാലമെത്തിയാൽ ഏറെ വെള്ളമൊഴുക്കുള്ള പ്രദേശത്ത് സ്വകാര്യ വ്യക്തികൾ ഓട കെട്ടിയടച്ചതോടെ വെള്ളം തോട്ടിലേയ്ക്കിറങ്ങാതെ പുതിയ ബസ് സ്റ്റാൻഡിലേയ്ക്ക് എത്തും.
നിലവിൽ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമായ പുതിയ ബസ് സ്റ്റാൻഡിൽ ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിയ്ക്കും. റോഡിൽ നിന്നും കെട്ടിട നിർമാണച്ചട്ടപ്രകാരമുള്ള അകലം പാലിക്കാതെയും ഇവിടെ നിർമാണം നടക്കുന്നുണ്ട്.
നഗരസഭയുടെ കൺമുന്നിൽ തന്നെ നിയമലംഘനം നടന്നിട്ടും അധികൃതർ കണ്ടമട്ടില്ല.
കട്ടപ്പന സാഗര റോഡിലും സ്വകാര്യ വ്യക്തി തോട് കയ്യേറി കെട്ടിടം നിർമ്മിച്ചിട്ടുണ്ട്.
നിയമ ലംഘനം നടന്നിട്ടും അതികൃതർക്ക് കുലുക്കമില്ല