ഹൈറേഞ്ചിലെ പാവങ്ങളുടെ വല്യച്ചൻ ദൈവദാസൻ ബ്രദർ ഫോർത്തുനാത്തുസിന്റെ
18-ാം ശ്രാദ്ധാചരണം തുടങ്ങി
13 മുതൽ 20 വരെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി ചാപ്പലിൽ
എല്ലാ ദിവസവും വൈകുന്നേരം 5.30 ന് വിശുദ്ധ കുർബാനയും തുടർന്ന് 6.30 ന് ബ്രദർ ഫോർത്തുനാത്തുസിന്റെ കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകളും നടക്കും.
ശ്രദ്ധചരണത്തിന്റെ സമാപന ദിനമായ 21 ന് വൈകുന്നേരം 5 ന്സീറോ മലബാർ സഭാ കുരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപൂരക്കൽ കട്ടപ്പന സെന്റ് ജോർജ് ഫോറോനാ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
13 ന് ഇന്നലെ കട്ടപ്പന സെന്റ് ജോർജ് ഫറോനാ പള്ളി വികാരി ഫാ. ജോസ് പറപ്പള്ളിലും, 14 ന് ഇടുക്കി രൂപതാ വികാരി ജനറൽ ഫാ. ജോസ് കരിവേലിക്കലും വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. ബുധനാഴ്ച മുണ്ടിയെരുമ അസംപ്ഷൻ ചർച്ച് വികാരി ഫാദർ തോമസ് ഞള്ളിയിൽ ദിവ്യബലി അർപ്പിക്കുകയും കബറിടത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്തു
2014നവംബർ 22 നാണ്
ബ്രദർ ഫോർത്തുനാത്തൂസിനെ ദൈവദാസനായി പ്രഖ്യാപിച്ചത്. അടുത്തപടിയായി അദ്ദേഹത്തെ ധന്യൻ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടികളാണ്ഇപ്പോൾ നടക്കുന്നത്. തുടർന്ന് വാഴ്ത്തപെട്ടവൻ, പദവിയിലേക്കും അവസാനം വിശുദ്ധ പദവിയിലേക്കും ഉയർത്തും.