Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കൊല്ലം – തേനി ദേശീയപാത അലൈൻമെന്റിന് അംഗീകാരം
കൊല്ലം – തേനി ദേശീയപാത (183) അലൈൻമെന്റിന് ദേശീയപാത അതൊരിറ്റി ഓഫ് ഇന്ത്യയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും അനുമതി നൽകി.
ൽ തേനിയിൽ ഉള്ള ദേശീയപാത 83 കൊല്ലം ദേശീയപാത 66 മായി ബന്ധിപ്പിക്കുന്നതാണ് ദേശീയപാത 183.
നിലവിൽ ഉള്ള പാത
16 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനുള്ള അലൈൻമെന്റ് ആണ് തയ്യാറാക്കിയിട്ടുള്ളത് ഇതിൽ 12 മീറ്റർ വീതിയിലാണ് ടാറിങ്ങ്. ടാർ ചെയ്യുന്നതിൽ 7 മീറ്റർ രണ്ടുവരി ഗതാഗത പാതയും
2.5 മീറ്റർ വീതിയിൽ പേവ്ട് ഷോൾഡറും 2 മീറ്റർ വീതിയിൽ ഇരുവശത്തും യൂട്ടിലിറ്റി ഡെക്ടും നടപ്പാതയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
റോഡിന്റെ മധ്യത്തിൽ നിന്നും ഇരുവശത്തേക്കും ഒരേ രീതിയിൽ റോഡ് വികസിപ്പിക്കും.
അഞ്ചാലുമ്മൂട്, കുണ്ടറ, ഭരണിക്കാവ്,ചെങ്ങന്നൂർ, കോട്ടയം, മുണ്ടക്കയം, കുട്ടിക്കാനം,കുമളി വഴി തേനിയിൽ പ്രവേശിക്കുന്നതാണ് ദേശീയപാത 183.